യോഗ്യതയില്ലാത്ത പൈലറ്റുമാരുടെ സര്‍വീസ്; എയര്‍ ഇന്ത്യയ്ക്ക് 98 ലക്ഷം രൂപ പിഴ

എയര്‍ ഇന്ത്യയ്ക്ക് 98 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിനാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. ജൂലൈ 10ന് ആയിരുന്നു നടപടിയ്ക്ക് കാരണമായ സംഭവം നടന്നത്. ഇതുകൂടാതെ നിരവധി നിയമ ലംഘനങ്ങള്‍ നടന്നതായും ഡിജിസിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍, ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വീഴ്ചയെ തുടര്‍ന്നാണ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂരിന് 6 ലക്ഷം രൂപ പിഴയും, ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദയ്ക്ക് 3 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

Read more

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡിജിസിഎ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ സ്വമേധയാ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിജിസിഎ നടപടിയെടുത്തിരിക്കുന്നത്.