മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലീന്റെ മരുമകൾ ബിജെപിയിൽ ചേർന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അർച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്‌ച ഫഡ്‌നാവിസിന്റെ സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറിൽ എത്തി അർച്ചന കൂടിക്കാഴ്ച‌ നടത്തിയിരുന്നു. ശിവരാജ് പാട്ടീലിൻ്റെ അടുത്ത അനുയായിയും മുൻ സംസ്ഥാന മന്ത്രിയുമായ ബസവരാജ് മുറുംകറിനൊപ്പം തിങ്കളാഴ്ച ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നതായി അർച്ചന പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മകളുടെ വിവാഹമായതിനാൽ തീരുമാനം വൈകിപ്പിക്കുകയായിരുന്നു.

അതേസമയം രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നതെന്ന്  അംഗത്വം സ്വീകരിച്ച ശേഷം അർച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദൻ അധിനിയം തന്നെ ഏറെ സ്വാധീനിച്ചു. ലാത്തൂരിൽ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ബിജെപിയ്ക്കെക്കൊപ്പവും താഴെത്തട്ടിൽ പ്രവർത്തിക്കുമെന്നും അർച്ചന വ്യക്തമാക്കി. ഒരിക്കലും ഔദ്യോഗികമായി കോൺഗ്രസിൻ്റെ ഭാഗമായിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും അർച്ചന പറഞ്ഞു.

ഉദ്ഗിറിലെ ലൈഫ്‌കെയർ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൻ്റെ ചെയർപേഴ്‌സൺ കൂടിയാണ് അർച്ചന. ഇവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചകുർകർ മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം