ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു

ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു. സോനിപത്ത്, മഹേന്ദ്രഗഢ് എന്നിവിടങ്ങളിലായാണ് സംഭവം. വെള്ളിയാഴ്ചയാണ് രണ്ടിടത്തും അപകടമുണ്ടായത്. ആഗസ്റ്റ് 31ന് തുടങ്ങിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹരിയാനയെ നടുക്കിയ ദുരന്തം നടന്നത്.

സോനിപത്തിലെ മിമാര്‍പൂര്‍ ഘട്ടിലെ യമുന നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയെ അച്ഛനും മകനും അനന്തരവനും അപകടത്തില്‍പെട്ടത്. നിമജ്ജനത്തിനിടെ മൂന്നുപേരും മുങ്ങിമരിക്കുകായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

ഈ സമയത്ത് തന്നെയാണ് മഹേന്ദ്രഗഢിലെ കനീന-റേവാരി പാതയിലുള്ള ജഗദോലിയിലുള്ള കനാലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയ ഒന്‍പതുപേര്‍ അപകടത്തില്‍പെട്ടത്. ഏഴടിയോളം ഉയരമുള്ള ഭീമന്‍ വിഗ്രഹവുമായെത്തിയ യുവാക്കള്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ഇതില്‍ അഞ്ചുപേരെ രക്ഷിക്കാനായി. ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ രാത്രിയോടെ പുറത്തെടുത്തു.

Latest Stories

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍