ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് പേർക്ക് പരിക്ക്. ആറ് പേരെ കാണാതായി. കാണതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ജമ്മു-ശ്രീനഗർ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന നാലുവരി തുരങ്കത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച രാത്രിയോടെയാണ് തകർന്നു വീണത്.
തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഓഡിറ്റ് നടത്തുന്ന കമ്പനിയിലെ ജീവനക്കാരാണ്.
പരിക്കേറ്റ നാല് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറഞ്ഞത് ആറ് തൊഴിലാളികളെങ്കിലും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നു,” എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണതണ് രക്ഷാപ്രവർത്തനം വെെകാൻ കാരണം.