സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം; 28കാരനായ ഡോക്ടർ അറസ്റ്റിൽ

തമിഴ്നാട് കോയമ്പത്തൂരിൽ സർക്കാർ സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. തിരുപ്പത്തൂർ സ്വദേശിയായ ഡോക്ടർ ശരവണ മൂർത്തിയാണ് അറസ്റ്റിലായത്. 28കാരനായ ഇയാളെ റിമാൻഡ് ചെയ്തു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. 12 പെൺകുട്ടികളുടെ പരാതിയിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ സ്കൂളുകളിൽ ലൈംഗികാതിക്രമ പരാതികൾ ഉണ്ടോയെന്ന് കുട്ടികൾക്കിടയിൽ പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിനൊടുവിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്.

ലൈംഗികാതിക്രമത്തിന് ഇരയായതായി പത്തിലേറെ പെൺകുട്ടികൾ വെളിപ്പെടുത്തി. ആറിനും പത്തിനുമിടയിലെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതിപ്പെട്ടത്. കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസെടുത്ത പൊലീസ് ലൈംഗികാതിക്രമ പരാതികളിൽ വിട്ടുവിഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇഷ ഫൌണ്ടേഷൻ അറിയിച്ചു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ