ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറി ഡോ ബി ഗുരപ്പ നായിഡുവിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി.
കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ കെ റഹ്‌മാന്‍ ഖാന്‍ ആണ് നടപടിയെടുത്തത്. ഗുരപ്പ നായിഡു ചെയര്‍മാനായ സ്‌കൂളിലെ മുപ്പത്തെട്ടുകാരിയായ മുന്‍ അധ്യാപികയുടെ പരാതിയിലാണ് ചെന്നമ്മനഗര്‍ അച്ചുകട്ടു പൊലീസ് കേസെടുത്തത്. അധ്യാപികയായി ജോലിചെയ്ത സമയങ്ങളില്‍ അതിക്രമം കാണിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.
സ്‌കൂളിലെ മറ്റു സ്ത്രീകളുടെ നേര്‍ക്കും അതിക്രമം കാണിച്ചിട്ടുണ്ടെന്നും ആരോപിച്ചു. ആരോപണങ്ങള്‍ ഗുരപ്പ നായിഡു നിഷേധിച്ചിരുന്നു.