പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസ്; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഹാസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നവീന്‍ ഗൗഡ, ചേതന്‍ കുമാര്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയപ്പോഴാണ് പിടിയിലായത്.

ഹാസനിലെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട മൂവായിരത്തോളം ലൈംഗിക വീഡിയോകള്‍ പ്രചരിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ഏപ്രില്‍ 27ന് പ്രജ്വല്‍ രാജ്യം വിടുകയായിരുന്നു.

Read more

രാജ്യം വിട്ട പ്രജ്വലിനെതിരെ മൂന്ന് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വലിന്റെ ഇലക്ഷന്‍ ഏജന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാല് പേര്‍ക്കെതിരെയാണ് പ്രധാനമായും പരാതി ഉന്നയിച്ചിരുന്നത്. ഇതില്‍ രണ്ടുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.