ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ഹാസനിലെ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈഗിക പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. 2144 പേജുള്ള കുറ്റപത്രമാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ബംഗളൂരുവിലെ പ്രത്യേക പീപ്പിള്‍സ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമും പീഡനവും ഉള്‍പ്പെടെ നാല് കേസുകളാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷിക്കുന്നത്. കേസില്‍ 150 സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Read more

2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത്. സ്പോട്ട് ഇന്‍സ്പെക്ഷന്‍, ബയോളജിക്കല്‍, ഫിസിക്കല്‍, സയന്റിഫിക്, മൊബൈല്‍, ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ എന്നിവയും കുറ്റപത്രത്തിലുണ്ട്. 56 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായെങ്കിലും നാല് പേര്‍ മാത്രമായിരുന്നു പരാതിയുമായി മുന്നോട്ട് വന്നത്.