സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം; പ്രധാന അധ്യാപികയും ഡോക്ടറായ മകനും അറസ്റ്റില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. 31കാരനായ ഡോക്ടര്‍ സാംസണ്‍ ഡാനിയല്‍ ആണ് കേസില്‍ പിടിയിലായത്. പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവിരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഇതേ തുടര്‍ന്ന് ശിശുക്ഷേമ സമിതി സംഭവത്തില്‍ ഇടപെടുകയായിരുന്നു. പ്രതിയുടെ മാതാവ് ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയാണ്. ഇത് മുതലെടുത്താണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മാസങ്ങളായി പ്രതി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ശിശുക്ഷേമ സമിതി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിയുടെ മാതാവും സ്‌കൂളിലെ പ്രധാന അധ്യാപികയുമായ ഗ്രേസ് റാണിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനാണ് തിരുച്ചിറപ്പള്ളി ഫോര്‍ട്ട് ഓള്‍ വനിത പൊലീസ് പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രേസ് റാണിയെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഗ്രേസ് റാണിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.

Latest Stories

ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ

IPL 2025: ഫെരാരിക്ക് ആറ് ഗിയറുകൾ ഉണ്ട്, പക്ഷെ അത് എല്ലാം....; ഇന്ത്യൻ താരത്തിന് കരിയർ സംഭവിച്ച തിരിച്ചടിയെക്കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞത് ഇങ്ങനെ

യുഎസ് മുന്നോട്ട് വെച്ച ഉക്രൈയ്‌നുമായുള്ള വെടിനിർത്തൽ ആശയത്തെ പിന്തുണച്ച് റഷ്യ; പക്ഷേ വിശദാംശങ്ങൾ ക്രമീകരിക്കേണ്ടതുണ്ടെന്ന് പുടിൻ

അന്യസംസ്ഥാനത്ത് നിന്നും നാട്ടിലെത്തിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന; അരൂരിൽ 1.14 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

'മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിച്ചു, പക്ഷേ അമ്മ മകളെയും വലിച്ചുകൊണ്ട് പാളത്തിലേക്ക് കയറി'; തട്ടിപ്പിനിരയായി പ്രിയയ്ക്ക് വൻതുക നഷ്ടപ്പെട്ടിരുന്നു

കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷത്തിനായി? അന്വേഷണ സംഘം കണ്ടത് കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന വിദ്യാർത്ഥികളെ

എന്നെ ടീമിൽ എടുത്തിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ: ചേതേശ്വർ പുജാര

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

എന്റെ ചെലവില്‍ അങ്ങനെ ഓസിന് നേതാവാകേണ്ട; എന്തെങ്കിലും എച്ചില്‍ കഷ്ണം ലഭിക്കുമെന്ന് കരുതി കള്ളം പറയരുത്; എ പത്മകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍