ഷഹീന്‍ ബാഗ് സമരത്തിന് എതിരായുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗതാഗതം തടസപ്പെടുത്തിയത്തിനെതിരെ ബി.ജെ.പി നേതാവ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി നല്‍കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സമരക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
കോടതി നിര്‍ദ്ദേശിച്ചാല്‍ സമരം രാംലീലാ മൈതാനത്തേക്ക് മാറ്റാമെന്നായിരുന്നു സമരക്കാര്‍ നല്‍കിയ മറുപടി. വിഷയത്തില്‍ കോടതിയുടെ തീരുമാനം ഷഹീന്‍ ബാഗ് സമരത്തെ സംബന്ധിച്ച് നിര്‍ണായകമാകും.
അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഘടിച്ച സമരക്കാര്‍ മാര്‍ച്ച് നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് റോഡ് പൂര്‍ണമായും ബാരിക്കേഡ് വെച്ച് തടഞ്ഞു.
Read more
സമരപ്പന്തലിന് പുറത്ത് സമരക്കാര്‍ ദേശീയ പതാകകളും ബാനറുകളുമായി മാര്‍ച്ചിന് തയ്യാറെടുത്തു. എന്നാല്‍ പൊലീസ് അനുമതിയില്ലാത്തതിനാല്‍ മുന്നോട്ട് നീങ്ങിയില്ല. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ സമരക്കാരില്‍ ചിലര്‍ പൊലീസിനോട് അനുമതിക്കായി സംസാരിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജാമിയ മില്യ സര്‍വകലാശാലയില്‍ പൊലീസ് അതിക്രമം നടത്തിയ ഡിസംബര്‍ 15- ന് തുടങ്ങിയ ഷഹീന്‍ ബാഗ് സമരം രണ്ട് മാസം പിന്നിട്ടുകഴിഞ്ഞു.