ഷഹീൻ ബാഗില്‍ പ്രതിഷേധക്കാർ‌ക്ക് ഇടയിലേക്ക് തോക്ക് വീശി അജ്ഞാതന്‍; വലതുപക്ഷ തീവ്രവാദി ആക്രമണ ആശങ്കയുമായി സമരസംഘാടകർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടയിലേക്ക് തോക്ക് വീശി കടന്നെത്തിയ ആളെ സ്ഥലത്ത് കൂടിയിരുന്നവർ‌ കീഴ്പ്പെടുത്തിയതായി റിപ്പോർട്ട്. ലൈസൻസുള്ള തോക്കുമായി ഇയാൾ സമരക്കാർക്കിടയിലേക്ക് കടന്നു വരികയായിരുന്നെന്നാണ്  റിപ്പോർട്ട്. തോക്ക് വീശിക്കൊണ്ടായിരുന്നു വരവ്.

സ്ഥലത്തേക്ക് കൂടുതൽ തീവ്രവലത് രാഷ്ട്രീയക്കാർ ആയുധങ്ങളുമായി കടന്നു കയറിയിരിക്കാമെന്ന ആശങ്ക സമരക്കാർ പങ്കു വെച്ചിട്ടുണ്ട്. ഒരു ആക്രമണസാദ്ധ്യത തങ്ങൾ സംശയിക്കുന്നതായും അവർ പറഞ്ഞു. സമരത്തിലേക്ക് കൂടുതൽ പേർ എത്തിച്ചേരണമെന്നും, ഏത് ആക്രമണത്തെയും നേരിടാൻ തക്കവിധം സമരത്തെ കൂടുതൽ ശക്തമാക്കണമെന്നും പ്രതിഷേധക്കാർ അഭ്യർത്ഥിച്ചു.

ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി സഹോദരികളെയും പെൺമക്കളെയും ബലാൽസംഗം ചെയ്യുമെന്ന് പശ്ചിമ ഡൽഹിയില്‍ നിന്നുള്ള ബിജെപി എംപി പ്രവേഷ് വർമ്മ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആക്രമണശ്രമമെന്നത് ശ്രദ്ധേയമാണ്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി