സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് ആഗ്രഹം; രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ശരദ് പവാർ

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലന്ന് വ്യക്തമാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ. സജീവ രാഷ്ട്രീയത്തിലിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോ​ഗത്തിലാണ് ശരദ് പവാർ തന്റെ അഭിപ്രായം പറഞ്ഞത്.

തിരഞ്ഞെടുപ്പ് വിജയിക്കാൻ കൃത്യമായ അംഗബലമില്ലാത്തതിനാൽ പവാർ സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എൻസിപി നേരത്തേ വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പവാറിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചത്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 പാർട്ടികളെയാണ് മമത ബാനർജി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. 16 പേർ യോഗത്തിൽ പങ്കെടുത്തു. ടിആർഎസ്, ആംആദ്മിപാർട്ടി, ശിരോമണി അകാലിദൾ, ബിജു ജനതാദൾ എന്നീ പാർട്ടികളാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. വൈഎസ്ആർ കോൺഗ്രസിനെയും എഐഎംഐഎമ്മിനെയും വിളിച്ചിരുന്നില്ല.

ഇതിനിടെ സമവായ സാധ്യത തേടി പ്രതിപക്ഷനേതാക്കളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയിലാണ് വോട്ടെണ്ണല്‍ നടക്കുക.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം