എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചു. ബീഡ് ജില്ലയില്‍ പര്‍ഭനിയില്‍ കൊല്ലപ്പെട്ട സര്‍പ്പഞ്ച് സന്തോഷ് ദേശ്മുഖിന്റെ വീട്ടില്‍നിന്ന് മടങ്ങുന്നവഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ശരദ് പവാറിന്റെ വാഹനം ആംബുലന്‍സില്‍ത്തട്ടി നിന്നതിനെത്തുടര്‍ന്ന് പിന്നില്‍ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്ന വാഹനവ്യൂഹവും തൊട്ടുമുന്നിലെ വാഹനങ്ങളില്‍ ഇടിച്ചു, കൂട്ടയിടി ഇണ്ടായി.
മുന്നിലുണ്ടായിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിനുകാരണം. കേടുപറ്റിയ കാറുകളില്‍ എം.എല്‍.എ. സന്ദീപ് ക്ഷീരസാഗറിന്റെ കാറും പെടും. കൊല്ലപ്പെട്ട സര്‍പ്പഞ്ചിന്റെ കുടുംബത്തിന് നീതിലഭിക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കി.
കുടുംബത്തെ കണ്ടതിനുശേഷം ക്രമസമാധാനനിലയെക്കുറിച്ച് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ചര്‍ച്ചചെയ്തിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.