സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു; ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ച ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം നടന്നത്. പ്രതി നേരത്തെ ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ പടിഞ്ഞാറന്‍ നേതാജി നഗറില്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം കൊല്ലപ്പെട്ട യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതായിരുന്നു പ്രതിയുടെ പ്രകോപനത്തിന് കാരണമായത്. പ്രതി തന്റെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം മധുപൂരിലാണ് താമസിച്ചുവന്നിരുന്നത്.

സോഷ്യല്‍ മീഡിയയിലെ ചിത്രം കണ്ട് പ്രകോപിതനായ പ്രതി ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയ ഭാര്യയെയും ഭാര്യ മാതാവിനെയും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Latest Stories

'അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല'; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

'തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ'; വാക്കുകൾക്കതീതനാണ് മൻമോഹൻ സിംഗ്

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം