ജെ.എൻ.യു വിദ്യാർത്ഥി ഷര്‍ജീല്‍ ഇമാം ഡൽഹി പൊലീസിന് കീഴടങ്ങി

രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെ.എൻ.യു ചരിത്രവിഭാഗം ഗവേഷണ വിദ്യാർത്ഥി ഷര്‍ജീല്‍ ഇമാം ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങി. ഷര്‍ജീല്‍ ഇമാമിനെതിരെ എസ് 160 സിആർപിസി പ്രകാരമുള്ള നോട്ടീസ് 27.01.2020 ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നൽകി. 28.01.2020 ന് ഉച്ചകഴിഞ്ഞ് 3 ന് ഷര്‍ജീല്‍ ഇമാം ഡൽഹി പൊലീസിന് കീഴടങ്ങി. അദ്ദേഹത്തെ ഡൽഹി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കും. നിയമ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട് എന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഷർജീലിന്റെ അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു.

ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 16- ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം