ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു; ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു, വൈകിട്ടോടെ കാർവാർ തുറമുഖത്തെത്തും

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു. അർജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ മുർമഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജർ വെസൽ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേരും. മറ്റു തടസങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച ശേഷമാകും കാർവാറിൽ നിന്ന് ഡ്രെഡ്ജർ വെസൽ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് നീങ്ങുക. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം 16 നായിരുന്നു പുഴയിൽ തിരച്ചിൽ നിർത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുട‍ർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തുട‍ന്ന് അ‍ർജുന്റെ മാതാപിതാക്കൾ ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യ‍ർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് അർജുൻ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ പെടുന്നത്. അർജുനൊപ്പം ലോറിയും കാണാതാവുകയായിരുന്നു.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ