അമൃതസറില്‍ ശിവസേനാ നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

ശിവസേനാ നേതാവ് സൂധീര്‍ സൂരി കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃതസറില്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിലൊരാള്‍ സൂധീര്‍ സൂരിക്കിനെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

ഗോപാല്‍ ക്ഷേത്രത്തിന് സമീപം മജീത റോഡില്‍ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് സൂരിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വെടിയുതിര്‍ത്തത്. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. സൂരിയെ അനുയായികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതു വീഡിയോയില്‍ കാണാം.

സുധീര്‍ സൂരി ക്ഷേത്ര പരിസരത്ത് വിഗ്രഹങ്ങളെ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയതായിരുന്നു. തകര്‍ന്ന ചില വിഗ്രഹങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതറിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സൂരി ക്ഷേത്രത്തില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്.

ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഈ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ സുധീര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു പ്രത്യേക സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയതിനായിരുന്നു അറസ്റ്റ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു