മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ശിവലിംഗം അവിടെ ഉണ്ടെന്നു ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയാറാകണം. മാധ്യമങ്ങള്‍ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും അഖിലേഷ് യാദവ് പറഞ്ഞു. സംഭാല്‍ ജില്ലയില്‍ നടക്കുന്ന ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ ഒമ്പതു ദിവസം പിന്നിട്ട സാഹചര്യത്തില്‍ അദേഹം ഇക്കാര്യം പറഞ്ഞത്.

സംഭാലില്‍ നടത്തിയ സര്‍വേയില്‍ ക്ഷേത്രവും കിണറും കണ്ടെത്തിയതിനു പിന്നാലെയാണു ഖനനം തുടങ്ങിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരത്തില്‍ സര്‍വേ ഇനിയും തുടരും. കുഴിച്ച് കുഴിച്ച് ഒരിക്കല്‍ സ്വന്തം സര്‍ക്കാറിന്റെ അടിവേര് ഇളക്കിയാകും ഇതിന്റെ അവസാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭല്‍ ശാഹി മസ്ജിദില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ജനുവരി ആദ്യം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കോടതി നിയോഗിച്ച കമീഷണര്‍ അഡ്വ. രമേശ് സിങ് രാഘവ് അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണെന്നും ജനുവരി രണ്ടിനോ മൂന്നിനോ സമര്‍പ്പിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. നവംബര്‍ 19 നാണ് സംഭല്‍ ശാഹി മസ്ജിദില്‍ അഡ്വക്കറ്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഹിന്ദുക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു നടപടി.

Latest Stories

'മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വെച്ച് രഹസ്യാന്വേഷണ ഏജന്‍സി കൊല്ലപ്പെട്ടുത്തി'; ചിത്രങ്ങളടക്കം പുറത്തുവിട്ട് പ്രചരണം; പ്രതികരിക്കാതെ പാക് ഭരണകൂടവും ജയില്‍ അധികൃതരും

ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെയുണ്ടായ പാക് ഡ്രോൺ ആക്രമണം; സെെനികന് വീരമൃത്യു

ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക്; യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ

CSK UPDATES: ചെന്നൈ സൂപ്പർ കിങ്സിന് കിട്ടിയത് വമ്പൻ പണി; സീസൺ അവസാനിപ്പിച്ച് സ്റ്റാർ ബാറ്റർ നാട്ടിലേക്ക് മടങ്ങി

'ഉത്തരവാദിത്തത്തോടെ പെരുമാറിയതിനെ അഭിനന്ദിക്കുന്നു, എന്നും ഒപ്പം നിൽക്കും'; വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെയും പാക്കിസ്ഥാനെ പിന്തുണച്ച് ചൈന

അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചു; തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സന്ദീപ് വാര്യര്‍

IND VS PAK: ബോംബ് പൊട്ടിയെന്ന് പറഞ്ഞ് ആ ചെറുക്കൻ എന്തൊരു കരച്ചിലായിരുന്നു, അവനെ നോക്കാൻ തന്നെ രണ്ട് മൂന്നുപേർ വേണ്ടി വന്നു: റിഷാദ് ഹുസൈൻ

വെടിനിർത്തൽ കരാറിന്റെ ലംഘനം; പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ, സാഹചര്യങ്ങൾ കേന്ദ്രം വിലയിരുത്തും

IND VS PAK: ഭാഗ്യം കൊണ്ട് ചത്തില്ല, ഇനി അവന്മാർ വിളിച്ചാലും ഞാൻ പോകില്ല: ഡാരൽ മിച്ചൽ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം; അതിസുരക്ഷാ മേഖലയിലെ ലോക്കറില്‍ നിന്നും സ്വര്‍ണം കാണാതായി; ക്ഷേത്ര ഭരണസമിതിയ്ക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനും വെല്ലുവിളി