അരവിന്ദ് കെജ്രിവാള്‍ കള്ളനാണയം, രാഹുല്‍ വാക്കിനും നിലപാടിനും അന്തസ് പുലര്‍ത്താത്ത ആള്‍; ഡല്‍ഹി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പരിച്ഛേദമെന്ന് ഷോണ്‍ ജോര്‍ജ്

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒത്തിരി രാഷ്ട്രീയമുണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ദേശീയതലത്തില്‍ അഴിമതി വിരുദ്ധ മുഖമായി അറിയപ്പെട്ടിരുന്ന അരവിന്ദ് കെജ്രിവാള്‍ ഒരു കള്ളനാണയമായിരുന്നു എന്ന് ഡല്‍ഹി ജനതയ്ക്ക് ബോധ്യപ്പെട്ടുവെന്ന് അദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കും, അതിന്റെ വിലയും ഇന്ത്യ ഒട്ടാകെ തിരിച്ചറിഞ്ഞ ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഡല്‍ഹിയിലേത്. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെജിരിവാളിനെ അനധികൃതമായി അറസ്റ്റ് ചെയ്തുവെന്നും, ആ അഴിമതി ആരോപണങ്ങള്‍ ബിജെപി സൃഷ്ടിച്ചതാണെന്നും പറഞ്ഞ് ഇണ്ടി മുന്നണി വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും, ഇന്ത്യയൊട്ടുക്ക് രാഹുല്‍ ഗാന്ധി അതിന്റെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

അതെ രാഹുല്‍ ഗാന്ധി ഒരുകാലത്ത് കൈവിട്ട് പോയ ഡല്‍ഹിയെ തിരികെ പിടിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കെജ്രിവാളെന്ന് പ്രഖ്യാപിക്കുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. വോട്ടിനപ്പുറത്തേക്ക് പറയുന്ന വാക്കിനും നിലപാടുകള്‍ക്കും യാതൊരു അന്തസ്സും പുലര്‍ത്താത്ത ഒരു രാഹുല്‍ഗാന്ധിയെ ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ ജനതക്ക് മനസിലായി.

Read more

ഡല്‍ഹിക്ക് ഒരു പ്രത്യേകതകൂടിയുണ്ട് ഡല്‍ഹി ഇന്ത്യയിലുള്ള മുഴുവന്‍ സംസ്ഥാനങ്ങളുടെയും ഒരു പരിച്ഛേദമാണ് എല്ലാ സംസ്ഥാനത്തു നിന്നും ഉള്ള ജനങ്ങള്‍ വോട്ട് ചെയ്ത ഒരു തിരഞ്ഞെടുപ്പ് കൂടിയാണ്. ഇത് നരേന്ദ്രമോഡിക്കുള്ള വലിയൊരു അംഗീകാരം കൂടിയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.