ബി എസ് പി അംഗത്തെ ഭീകരന്‍ എന്ന് വിളിച്ചാക്ഷേപിച്ച ബി ജെ പി എം പി ബിധൂരിയക്ക് കാരണം കാണിക്കല്‍ നോട്ടീസ്, ഡാനിഷ് അലിക്ക് പിന്തുണയുമായി രാഹുലെത്തി

ലോക്‌സഭയില്‍ ബി എസ് പി അംഗം ഡാനിഷ് അലിയെ ഭീകരന്‍ എന്ന് വിളിച്ചാക്ഷേപിച്ച ബി ജെപി അംഗം രമേശ് ബിദൂരിയാക്ക് ബി ജെ പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതേ സമയം ഡാനിഷ് അലിയെ സ്ന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു.

നോവീര്യം നല്‍കാനും പിന്തുണ നല്‍കാനുമാണ് രാഹുല്‍ തന്റെ അടുത്ത് വന്നതെന്ന് ഡാനിഷ് അനി വ്യക്തമാക്കി. താങ്കള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടെന്നും രാഹുല്‍ പറഞ്ഞതായി ഡാനിഷ് വ്യക്തമാക്കി.

ചന്ദ്രയാന്‍-3ന്റെ വിജയചര്‍ച്ചകള്‍ക്കിടെയായിരുന്നു ബി ജെ പി അംഗം രമേശ് ബിധൂരിയുടെ ആക്ഷേപ പരാമര്‍ശം. ദാനിഷ് അലി തീവ്രവാദിയും സുന്നത്ത് ചെയ്തവനാണെന്നമുള്ള പരാമര്‍ശമാണ് ബിധൂരിയ നടത്തിയത്. ഈ വിഷയത്തില്‍സ്പീക്കര്‍ ഓം ബിര്‍ള ബിധൂരിയക്ക് താക്കീത് നല്‍കി. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പിന്നാലെ കേന്ദ്രമന്ത്രി രാജ്്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തു.

ബിധൂരിയക്കെതിരെ നടപടിയുണ്ടായില്ലങ്കില്‍ എം പി സ്ഥാനം രാജിവക്കുമെന്നാണ് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നത്