സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയമാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നടന്ന സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പരമാര്‍ശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശവിരുദ്ധ സംഘടനയായ എസ്ഡിപിഐയ്‌ക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരായ 21 പേര്‍ കൊല്ലപ്പെട്ടു. ഇതു അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ തയ്യാറായിട്ടില്ല. ഇവിടെ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണം. ഇനിയും അധിക കാലം ഈ സര്‍ക്കാര്‍ ഭരണത്തില്‍ കാണുകയില്ല. ഇവിടെ ബിജെപി അധികാരം നേടും. അതിനു ശേഷം കൊലപാതകികളെ പിടികൂടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ നിയമസഭാ തെരെഞ്ഞടുപ്പ് അടുത്തതിനെ തുടര്‍ന്നാണ് അമിത് ഷായുടെ പ്രസ്താവന. ഇവിടെ ജയിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ബിജെപി.