ആര്‍എസ്എസ്സിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്തവരാണെന്നു സിദ്ധരാമയ്യ

ആര്‍എസ്എസ്സിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്തവരാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആര്‍എസ്എസ്സിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഹിന്ദുവാണ്. പക്ഷേ അവരെ പോലെ മനുഷ്യത്വമില്ലാത്ത ഹിന്ദു അല്ല. അതാണ് അവരുമായി എനിക്കുള്ള വ്യത്യാസമെന്നു അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ഭീകരര്‍ ആര്‍എസ്എസ്സിലും ബിജെപിയിലും അംഗങ്ങളാണെന്നു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് നിലപാട് മയപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി രംഗത്തു വന്നത്. ആര്‍എസ്എസ്സും ബിജെപിക്കാരും ഹിന്ദു തീവ്രവാദികളാണെന്നായിരുന്നു പുതിയ പരമാര്‍ശം.

Read more

ഇതിനു മറുപടിയായി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു ബിജെപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ തെറ്റായ നടപടി കാരണമാണ് കശ്മീരില്‍ ഈ അവസ്ഥ വന്നതെന്നും ബിജെപി പറഞ്ഞു.