അമിത്ഷാ ഒരു 'ജയില്‍പക്ഷി' - അഴിമതിയാരോപണത്തിന് മറുപടി നല്‍കി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഒരു മുന്‍ ജയില്‍പക്ഷിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും,അഴിമതി എന്നാല്‍ സിദ്ധരാമയ്യയാണെന്നുമുള്ള അമിത്ഷായുടെ വിവാദപരാമര്‍ശത്തിന് മറുപടിയെന്നോണമാണ് അദ്ദേഹം ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നമ്മുടെ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മുന്‍ ജയില്‍ പക്ഷിയായിരുന്ന അമിത് ഷാ തിരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു ജയില്‍പക്ഷിയെയാണ്. തന്റെയോ, സര്‍ക്കാരിന്റെയോ പേരില്‍ അഴിമതി തെളിയിക്കാന്‍ രേഖകള്‍ നിങ്ങളുടെ പക്കലുണ്ടോ? വെറുതെ കള്ളങ്ങള്‍ പടച്ചുവിടുന്നത് നിങ്ങളെ രക്ഷിക്കുകയില്ല, നിങ്ങളുടെ ഇത്തരം പൊള്ളത്തരങ്ങളെ ജനം വിശ്വസിക്കുകയില്ലെന്നുമാണ് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കര്‍ണ്ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെയും സിദ്ധരാമയ്യ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ അനധികൃതമായി സ്ഥലങ്ങള്‍ കയ്യേറിയതില്‍ കുറ്റവാളിയാണ് യെദ്യൂരപ്പ. ഈ കേസില്‍ 2016 ല്‍ ഇദ്ദേഹം ജയിലിലായിരുന്നു.

മാത്രമല്ല, ഗുജറാത്തില്‍ ആദ്യന്തരമന്ത്രിയായിരുന്ന കാലത്ത് അമിത് ഷായെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. യെദ്യൂരപ്പയെ പോലെ അമിത്ഷായും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്നാണ് സിദ്ധരാമയ്യ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ