ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ധന വിലവര്‍ദ്ധനവ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
കഴിഞ്ഞ ദിവസം ഡീസലിനും പെട്രോളിനും മൂന്ന് രൂപ വീതമാണ് കര്‍ണാടകയില്‍ വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധിപ്പിച്ചെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. വില വര്‍ദ്ധനവിന് ശേഷവും കര്‍ണാടകയിലെ ഇന്ധന നിരക്ക് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായും മഹാരാഷ്ട്രയുമായും താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും സിദ്ധരാമയ്യ അവകാശപ്പെടുന്നു.
Read more
സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. 99.83 രൂപയായിരുന്ന പെട്രോള്‍ വില മൂന്ന് രൂപ വര്‍ദ്ധിപ്പിച്ചതോടെ 102.83 രൂപയായി. 85.93 രൂപയായിരുന്ന ഡീസലിന് 3.05 രൂപ വര്‍ദ്ധിപ്പിച്ചതോടെ 88.98 രൂപയായി.