ഇന്ധന വിലവര്‍ദ്ധന പൊതുഗതാഗതത്തിന് വേണ്ടിയെന്ന് സിദ്ധരാമയ്യ

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ധന വിലവര്‍ദ്ധനവ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

കഴിഞ്ഞ ദിവസം ഡീസലിനും പെട്രോളിനും മൂന്ന് രൂപ വീതമാണ് കര്‍ണാടകയില്‍ വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധിപ്പിച്ചെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. വില വര്‍ദ്ധനവിന് ശേഷവും കര്‍ണാടകയിലെ ഇന്ധന നിരക്ക് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായും മഹാരാഷ്ട്രയുമായും താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും സിദ്ധരാമയ്യ അവകാശപ്പെടുന്നു.

സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. 99.83 രൂപയായിരുന്ന പെട്രോള്‍ വില മൂന്ന് രൂപ വര്‍ദ്ധിപ്പിച്ചതോടെ 102.83 രൂപയായി. 85.93 രൂപയായിരുന്ന ഡീസലിന് 3.05 രൂപ വര്‍ദ്ധിപ്പിച്ചതോടെ 88.98 രൂപയായി.

Latest Stories

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു