'സാറേ ഞാൻ പോണ്, നിങ്ങൾ എന്താന്ന് വച്ചാൽ ആയിക്കോ'; വൈറലായി ഡൽഹിയിലെ ടെക്കിയുടെ രാജിക്കത്ത്

ഇന്ന് എന്ത് ചെയ്താലും വൈറലാണ്. അത്തരത്തിൽ ഒരു രാജിക്കത്താണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ്റെ രാജി കത്താണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ളത്. ജീവനക്കാരൻ്റെ രാജിക്കത്ത് സ്ഥാപനത്തിലെ എച്ച് ആർ റിഷബ് സിങ്ങ് ആണ് പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

‘ഏറ്റവും മികച്ച കാരണങ്ങൾ കാണിച്ചുള്ള രാജിക്കത്ത്’ എന്ന് തലക്കെട്ടോടെയാണ് സ്ഥാപനത്തിലെ എച്ച് ആർ രാജി കത്ത് പങ്കുവെച്ചത്. തന്റെ ശമ്പളം ഉയരാത്തതും വിപണിയിലെ പുത്തന്‍ സാധനങ്ങള്‍ നിലവിലെ തുച്ഛ വരുമാനം കൊണ്ട് വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നതും കാരണമാക്കിയാണ് ജീവനക്കാരന്റെ രാജി. എന്നാൽ കത്ത് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. പലരും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജി കത്തിന്റെ പൂർണരൂപം

“പ്രിയപ്പെട്ട എച്ച്ആർ,

വലിയ രീതിയിലുള്ള അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഈ രണ്ട് വർഷം ജോലി ചെയ്തിട്ടും, ഇൻക്രിമെൻ്റിനായുള്ള എൻ്റെ പ്രതീക്ഷകൾ പോലെ എൻ്റെ ശമ്പളവും മരവിച്ചതായി തോന്നുന്നു. ഡിസംബർ 5-ന് വെറും 51,999-ന് iQ00 13 പ്രീ-ബുക്ക് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ ശമ്പളത്തിൽ അത് സാധ്യമല്ല. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോൺ വാങ്ങാൻ മതിയായ ശമ്പളം ഇല്ലെങ്കിൽ എൻ്റെ കരിയറിൽ എങ്ങനെ വേ​ഗത്തിൽ മുന്നേറാൻ സാധിക്കുമെന്ന അതിയായ ആശങ്ക തനിക്കുണ്ട്. അതുകൊണ്ട് തന്നെ വളർച്ച എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അവസരങ്ങൾ തേടാനുള്ള സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ അവസാന പ്രവൃത്തി ദിവസം 04 ഡിസംബർ 2024 ആയിരിക്കും. ഇവിടുന്ന നൽകിയ നല്ല അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഒരുപാട് ‌നന്ദി”.

ആത്മാർത്ഥതയോടെ,

രാ​ഹുൽ.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ