പണത്തിനായി അമ്മയെയും തന്നെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ക്രൂരനാണ് സിദ്ദുവെന്ന് സഹോദരി

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരേ ആരോപണവുമായി സഹോദരി സുമന്‍ തുര്‍ രംഗത്ത്. പണത്തിന് വേണ്ടി പ്രായമേറിയ അമ്മയേയും തന്നേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് നവ്‌ജ്യോത് എന്ന് സുമന്‍ ആരോപിച്ചു.

അമേരിക്കയില്‍ താമസിക്കുന്ന സുമന്‍ നിലവില്‍ ചണ്ഡീഗഢിലാണുള്ളത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിനെതിരേ അവര്‍ ആരോപണങ്ങളുന്നയിച്ചത്. പിതാവിന്റെ മരണത്തോടെ തന്നേയും മാതാവിനേയും സിദ്ദു വീട്ടില്‍ നിന്ന് പുറത്താക്കി. അച്ഛന്റെ പേരിലുള്ള വീടും പറമ്പും പെന്‍ഷനും തട്ടിയെടുക്കാനായിരുന്നു ഇത്. ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച നാളുകളായിരുന്നു പിന്നീടുണ്ടായത്. തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 1989ല്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മാതാവ് മരണപ്പെട്ടത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവും പിതാവും വേര്‍പിരിഞ്ഞുവെന്നായിരുന്നു സിദ്ധു പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും സുമന്‍ ആരോപിച്ചു

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി