കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

പടക്കത്തിൽ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. കല്യാണ വീട്ടിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. കല്യാണ വീട്ടിലെ പന്തലുകളും മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിക്കുകയും ചെയ്തു. മൂന്ന് പശുക്കളും തീ പിടുത്തത്തിൽ ചത്തു.

ഒഡിഷയിലെ ദർബംഗയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തരത്തിലേക്കുള്ള വഴിയായി മാറുകയായിരുന്നു. അയൽവാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തിൽ മരിച്ചത്. വധുവിന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തൽ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എൽപിജി സിലണ്ടറും, വാട്ടർ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തിൽ നിന്ന് തീ പടർന്നപ്പോൾ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിച്ചു. സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (4), ശശാങ്ക് കുമാർ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ തൊട്ടടുത്ത ക്ഷേത്രത്തിൽ വെച്ചാണ് അടുത്ത ദിവസം വിവാഹ ചടങ്ങുകൾ നടത്തിയത്. പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപയും വസ്തുവകകളുടെ നഷ്ടത്തിന് 12 ലക്ഷം രൂപയും സഹായധനമായി അനുവദിക്കുമെന്ന് സബ് ഡിവിഷണ‌ൽ ഓഫീസർ ശംഭുനാഥ് ജാ പറഞ്ഞു.

Latest Stories

'നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിലെത്തണം'; സുനിത വില്യംസിന് കത്തയച്ച് നരേന്ദ്ര മോദി

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ഈ ചെയ്യുന്നത് മമ്മൂട്ടിയോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.. മഹേഷ് നാരായണന്‍ സിനിമയ്ക്ക് പ്രതിസന്ധിയില്ല; വിശദീകരിച്ച് നിര്‍മ്മാതാവ്

കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി; കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

പന്ത്രണ്ടോളം കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ കാപ്പ ചുമത്തി നാടു കടത്തി

ലയണൽ മെസിയുടെ കാര്യത്തിൽ തീരുമാനമായി; അർജന്റീന ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ക്ഷേത്രങ്ങളില്‍ സിപിഎം പേക്കൂത്തുകള്‍ നടത്തുന്നു; ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപിയുടെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് സുരേന്ദ്രന്‍

അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനമില്ല, കേസ് മാറ്റിവെച്ചു; മാറ്റിവെക്കുന്നത് പത്താം തവണ

'ഇന്ത്യന്‍ 3'യും ലൈക ഉപേക്ഷിച്ചു? കാരണം സാമ്പത്തിക പ്രതിസന്ധി!

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും