നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്‍ഹാസന് നേരെ ചെരിപ്പെറിഞ്ഞു. മധുരയിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് ചെരിപ്പേറുണ്ടായത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്ന കമല്‍ഹാസന്റെ പരാമര്‍ശം വന്നതിന് മുന്ന് ദിവസം പിന്നിടുമ്പോഴാണ് അക്രമം നടക്കുന്നത്. ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം ഗോഡ്‌സേയെ കുറിച്ച് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശം ആര്‍ എസ് എസ് കേന്ദ്രങ്ങളിലും ബിജെപിയിലും വ്യാപക പ്രതിക്ഷേധങ്ങളുയരാന്‍ കാരണമായി.
ചെരുപ്പേറുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനാംഗങ്ങളുമുള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറവക്കുറിച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുമ്പോഴാണ് ഇന്ത്യ കണ്ട ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സെയാണെന്ന് കമല്‍ പറഞ്ഞത്.