Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മോദിയ്ക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗനും രക്ഷയില്ല; നടുറോഡില്‍ വെച്ച് വായില്‍ വടി കൊണ്ട് കുത്തി ബി.ജെ.പി നേതാവിന്റെ ക്രൂരത- വീഡിയോ

, 12:39 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യം വിളിച്ച വികലാംഗനെ നടുറോഡില്‍ വെച്ച് ബിജെപി നേതാവ് ക്രൂരമായി ആക്രമിച്ചു. ബിജെപി നേതാവ് മുഹമ്മദ് മിയാനാണ് മനോജ് ഗുജ്ജര്‍ (22) എന്ന വികലാംഗന്റെ വായില്‍ വടികൊണ്ട് കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കാലിന് സ്വാധീനക്കുറവുള്ള മനോജിന്റെ വായില്‍ മിയാന്‍ പൊതുജനമധ്യത്തില്‍ വെച്ച് വടികൊണ്ട് കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ മനോജ് ഗുജ്ജറിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ബിജെപി സംഭാല്‍ ജില്ലാ പ്രസിഡന്റ് രാജേഷ് സിംഗാള്‍ നോക്കിനില്‍ക്കെയായിരുന്നു മിയാന്റെ ക്രൂരത.

മന്ത്രിയുടെ ആക്രമണത്തിനിടയിലും മനോജ് താന്‍ അഖിലേഷിന് മാത്രമേ വോട്ട് ചെയ്യൂ എന്ന് പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് അയാളെ പിന്തുടര്‍ന്നാണ് മിയാന്‍ വടികൊണ്ടു വായില്‍ കുത്തുന്നത്. ശേഷം, മിയാന്റെ നിര്‍ദേശപ്രകാരം മനോജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ക്രൂര കൃത്യം ചെയ്ത ബിജെപി നേതാവിനെ സംരക്ഷിച്ച് വികലാംഗനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് മിയാന്‍ രംഗത്തെത്തുകയും ചെയ്തു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ അസഭ്യം പറഞ്ഞതിനാലാണ് അങ്ങനെ പെരുമാറിയതെന്നും മനോജിനോട് ക്ഷമചോദിക്കുന്നുവെന്നും മിയാന്‍ പറഞ്ഞു.

Advertisement