'റെയ്പ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ബി.ജെ.പി, എം.പിമാരുടെ പ്രതിഷേധം; പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണെന്ന് സ്മൃതി ഇറാനി

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് റെയ്പ് ഇന്‍ ഇന്ത്യ എന്നായി മാറി എന്നായിരുന്നു പ്രസ്താവന.

ബി.ജെ.പി വനിതാ എം.പിമാരാണ് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം? രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

“എല്ലാ പുരുഷന്മാരും പീഡിപ്പിക്കുന്നവരല്ല. രാഹുല്‍ ഗാന്ധി 50-നോട് അടുക്കുന്നു. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ല”- സ്മൃതി ഇറാനി പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നരേന്ദ്രമോദി പറയാറുണ്ടായിരുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ, റെയ്പ്പ് ഇന്‍ ഇന്ത്യയായി മാറിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

ഉത്തര്‍ പ്രദേശില്‍ മോദിയുടെ എം.എല്‍.എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. ആ സ്ത്രീ അപകടത്തില്‍ പെട്ടപ്പോള്‍ മോദി നിശ്ശബ്ദനായിരുന്നു. ബേട്ടി ബച്ചാവോ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ആരില്‍ നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടതെന്ന് മോദി പറയുന്നില്ല. ബി.ജെ.പിയുടെ എം.എല്‍.എമാരില്‍ നിന്നാണ് അവരെ രക്ഷിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്