Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

നിരന്തരം ആന്റി എന്ന് വിളിച്ചതിന് ക്ഷമ ചോദിച്ച് ജാന്‍വി; സ്മൃതിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

, 2:48 pm

നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവതാരവുമായ ജാന്‍വി കപൂറുമൊത്തുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. മുന്‍ മോഡലും സിനിമാ താരവുമായ സ്മൃതി ഇറാനിയുടെ ജാന്‍വിയുമൊത്തുള്ള രസകരമായ വീഡിയോ ഇന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സ്മൃതി വിഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതിനൊന്നും ഒരു പ്രശ്‌നമില്ല എന്ന മറുപടി നല്‍കിക്കൊണ്ടാണ് ഇന്നത്തെ കുട്ടികള്‍ എന്ന ടാഗോടെ സ്മൃതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി കമന്റുകളും ലൈക്കുകളും ആണ് വന്നുകൊണ്ടിരിക്കുന്നത്. അഞ്ച് മണിക്കൂറ് മുമ്പ് ഇട്ട ജിഫ് വീഡിയോ ഒന്നരലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്.

ഈയടുത്ത് ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ് വിവാഹചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിനെ ട്രോളിക്കൊണ്ടുള്ള സ്മൃതിയുടെ പോസ്റ്റ് വൈറലായിരുന്നു. ദീപ്‌വീര്‍ വിവാഹ ചിത്രങ്ങള്‍ക്കായി ഏറെ നേരമായി കാത്തിരിക്കേണ്ടി വന്നപ്പോള്‍ എന്ന ക്യാപ്ഷനോടെ ഒരു അസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി പങ്കുവെച്ചിരുന്നത്.

Advertisement