കശ്മീരിൽ ശക്തമായ മഞ്ഞിടിച്ചിൽ; ഏ​ഴു സൈ​നി​ക​രെ കാ​ണാ​താ​യി

ജ​മ്മു​കശ്മീരിൽ ശ​ക്ത​മാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ ഏ​ഴു സൈ​നി​ക​രെ കാ​ണാ​താ​യി. കശ്മീരി​ലെ കു​പ്‌​വാ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​മ്പ​തു സൈ​നി​ക​രാ​ണ് മ​ഞ്ഞി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട​ത്.

ര​ണ്ടു പേ​രെ പോ​ലീ​സും സൈ​ന്യ​വും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. എന്നാൽ ഏ​ഴു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് താം​ഗ്ധ​റി​ലെ സാ​ധ​ന ടോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​തി​ശൈ​ത്യ​വും ഇ​രു​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടിക്കു​ക​യാ​ണ്.

ടാ​റ്റാ​സു​മോ​യി​ൽ കു​പ്‌​വാ​ര​യി​ൽ​നി​ന്നും ക​ർ​ണ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൈ​നി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.