അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.