ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. 45കാരനായ ഗുലാം റസൂൽ മഗരെയാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുപ്‌വാര ജില്ലയിലെ കൻഡി ഖാസിലുള്ള വീട്ടിലേക്ക് ശനിയാഴ്ച അർധരാത്രിയോടെ അതിക്രമിച്ച് കയറിയ തീവ്രവാദികൾ ഗുലാമിനെ വെടിവെച്ചുകൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് വിവരം.
Read more
തീവ്രവാദികളുടെ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിൽ ഗുലാം റസൂലിൻറെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.