സാമൂഹ്യ നീതി, സമത്വം, മതേതരത്വം; നയം പ്രഖ്യാപിച്ച് ടിവികെ; ആശയപരമായി ബിജെപി എതിരാളി

വില്ലിപുരത്ത് ഒഴുകിയെത്തിയെ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടന്നു. സാമൂഹിക നീതിയാണ് തന്റെ പാർട്ടിയുടെ പ്രധാന നയം എന്നും രാഷ്ട്രീയമെന്ന പെരുമ്പാമ്പിനെ ഭയപ്പെടാതെ മുന്നിലേക്ക് പോകുന്ന കുട്ടിയാണ് താനെന്നും വിജയ് പറഞ്ഞു. ടിവികെ ഇനി ആരുടെയും എ ടീമും ബി ടീമും അല്ലെന്നും, 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

വിജയ് പറയുന്നത് ഇങ്ങനെ:

“ഇതുവരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ് സമയം കളയാനില്ല. പ്രശ്‌നത്തിന് പരിഹാരം വേണം. അതാണ് ലക്ഷ്യം. രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു. സിരിപ്പും സീരിയസ്‌നസും ചേര്‍ത്ത് മുന്നോട്ട് പോകും. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും. സാമൂഹിക നീതിയാണ് ഇതിന്റെ നയം” വിജയ് പറഞ്ഞു.

Read more

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ വികാരാധീതനായിട്ടാണ് വിജയ് പ്രസംഗിച്ചത്. പാർട്ടി നയം വ്യക്തമാകുന്ന ഗാനം സമ്മേളനത്തിന് മുൻപേ അവർ പുറത്ത് വിട്ടിരുന്നു. തിരുവള്ളുര്‍, പെരിയോര്‍, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനി വേലു നച്ചിയാര്‍, അജ്ഞലൈ അമ്മാള്‍ എന്നിവരുടെ വഴിയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്നാണ് നയത്തിലൂടെ വ്യക്തമാക്കുന്നത്.