കേടുപാട് സംഭവിച്ച 2000ത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്നില്ല; ആര്‍ബിഐ നിലപാട് വ്യക്തമാക്കാത്തത് തടസം

നോട്ടുനിരോധനത്തിന് ശേഷം ഇറക്കിയ നോട്ടുകള്‍ അബദ്ധത്തില്‍ കീറിപ്പോയാലോ മഷി പുരണ്ടാലോ പിന്നെ മാറ്റി ലഭിക്കില്ല, ബാങ്കില്‍ സ്വീകരിക്കുകയുമില്ല. റിസര്‍വ് ബാങ്ക് ഇതിനെകുറിച്ച് വ്യക്തമായ നിര്‍ദ്ദേശം ഇതുവരെ നല്‍കിയിട്ടില്ലാത്തതുകൊണ്ടാണ് മാറ്റി നല്‍കാത്തതെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

മുന്നറിയിപ്പ് കൂടാതെ 1000ത്തിന്റെയും 500ന്റെയും നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് പകരം 2000ന്റേതാക്കാന്‍ ചില്ലറയൊന്നുമല്ല ജനങ്ങള്‍ ബുദ്ധിമുട്ടിയത്. ഒരു വിധം അസാധു നോട്ടുകള്‍ മാറി 2000ന്റെ നോട്ടുകള്‍ ഉപയോഗിച്ച് തുടങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ കീറിപോവുകയോ മഷി പുരളുകയോ ചെയ്താല്‍ ബാങ്കില്‍ സ്വീകരിക്കുന്നില്ല.

മുന്‍പ് ഇത്തരം നോട്ടുകള്‍ മാറി പകരം നോട്ടുകള്‍ ബാങ്കില്‍ നിന്ന് ലഭിക്കുമായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ഇറക്കിയ പുതിയ നോട്ടുകളാണ് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്ക് സ്വീകരിക്കാത്തത്. പഴയ 10, 20, 50, 100 നോട്ടുകള്‍ കീറിയാലും ബാങ്കില്‍ നിന്ന് മാറ്റി ലഭിക്കും. പുതിയ നോട്ടുകള്‍ കീറിയാലോ മഷി പുരണ്ടാലോ മാറ്റി നല്‍കുന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനെക്കുറിച്ച് ധാരണ ലഭിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അറിയിച്ചു.

നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. കള്ളപ്പണം രാജ്യത്ത് നിന്ന് തുടച്ച് നീക്കാനെന്ന പേരിലാണ് നിരോധനം നടപ്പിലാക്കിയത്. 2016 നവംബര്‍ 8നാണ് നോട്ടു നിരോധനം നടപ്പിലാക്കിയത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി