ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിന് ഇത്തവണ സീറ്റ് നിഷേധിച്ച് ബിജെപി. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനാണ് പിതാവിന് പകരമായി ബിജെപി ഇത്തവണ സീറ്റ് നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയുടെ പുതിയ നീക്കം. ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ മൂന്ന് തവണയും കൈസര്‍ഗഞ്ചില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിന് സീറ്റ് നല്‍കിയത് വഴി ബ്രിജ് ഭൂഷണിന്റെ അതൃപ്തി മറികടക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബല്‍റാംപൂര്‍, ഗോണ്ട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളില്‍ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷണെ ഒപ്പം നിറുത്താനാണ് ബിജെപി കരണ്‍ സിംഗിന് സീറ്റ് നല്‍കിയതെന്നാണ് ആക്ഷേപം. അതേസമയം 400ല്‍ ഏറെ സ്ത്രീകളെ പീഡിപ്പിച്ച പ്രജ്വല്‍ രേവണ്ണയ്ക്കായി മോദി വോട്ട് പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു