ഭാരത് ജോഡോയാത്രയില്‍ കെ ജി എഫ്-2 ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ട് രാഹുല്‍ ഗാന്ധിക്കെതിരെ സംഗീത കമ്പനിയുടെ കേസ് . ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക്കാണ് രാഹുലിനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
കന്നട സൂപ്പര്‍ ഹിറ്റ് സിനിമയായ കെ ജി എഫിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ കോപ്പിറൈറ്റ് തങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് സംഗീത കമ്പനിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ് ഈ നടപടിയെന്നും കമ്പനി പറഞ്ഞു.