കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചു. നാളെ വൈകിട്ടോടെ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ ഗ്യാസ്‌ട്രോ എന്ററോളജി വിദഗ്ധന്‍ ഡോ. സമീരന്‍ നന്‍ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചികിത്സയിലാണെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.