മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ 14 രാഷ്ട്രീയ നേതാക്കൾ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡണ്ടും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിൻ്റെ നേതൃത്വത്തിൽ ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിലാണ് പുതുതായി അംഗത്വമെടുത്ത എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ആദ്യമായാണ് സോണിയാ ഗാന്ധി രാജ്യസഭാംഗമാകുന്നത്. രാജസ്ഥാനിൽ നിന്ന് മത്സരിച്ചന് സോണിയാ ഗാന്ധി രാജ്യസഭയിൽ എത്തിയത്. സഭാ നേതാവ് പിയൂഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക ഗാന്ധി വധേരയും ചടങ്ങിൽ പങ്കെടുത്തു.
ഒഡീഷയിൽ നിന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് ആർപിഎൻ സിംഗ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി അംഗം സമിക് ഭട്ടാചാര്യ എന്നിവരുൾപ്പെടെ 14 പേർ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
ബിഹാറിൽ നിന്നുള്ള അംഗമായി ജെഡിയുവിലെ സഞ്ജയ് കുമാർ ഝായും ഒഡീഷയിൽ നിന്നുള്ള ബിജെഡി അംഗങ്ങളായ സുഭാഷിഷ് ഖുന്തിയ, ദേബാശിഷ് സാമന്തരായ് എന്നിവരും രാജസ്ഥാനെ പ്രതിനിധീകരിച്ച് ബിജെപിയുടെ മദൻ റാത്തോഡ് ആർഎസ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത രാജ്യസഭാ എംപിമാരുടെ പട്ടിക
സോണിയാ ഗാന്ധി (കോൺഗ്രസ്) – രാജസ്ഥാൻ
അശ്വിനി വൈഷ്ണവ് (ബിജെപി) – ഒഡീഷ
അജയ് മാക്കൻ (കോൺഗ്രസ്) – കർണാടക
സയ്യിദ് നസീർ ഹുസൈൻ (കോൺഗ്രസ്) – കർണാടക
ആർഎൻപി സിംഗ് (ബിജെപി) – ഉത്തർപ്രദേശ്
സമിക് ഭട്ടാചാര്യ (ബിജെപി) – പശ്ചിമ ബംഗാൾ
സഞ്ജയ് കുമാർ ഝാ (ജെഡിയു) – ബീഹാർ
സുഭാഷിഷ് ഖുന്തിയ (ബിജെഡി) – ഒഡീഷ
ദേബാശിഷ് സമന്തരായ് (ബിജെഡി) – ഒഡീഷ
മദൻ റാത്തോഡ് (ബിജെപി) – രാജസ്ഥാൻ
ഗൊല്ല ബാബുറാവു (വൈഎസ്ആർസിപി) – തെലങ്കാന
മേദ രഘുനാഥ റെഡ്ഡി (വൈഎസ്ആർസിപി) – തെലങ്കാന
യെരം വെങ്കട സുബ്ബ റെഡ്ഡി (വൈഎസ്ആർസിപി) – തെലങ്കാന
രവി ചന്ദ്ര വഡ്ഡിരാജു (ബിആർഎസ്) – തെലങ്കാന