കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഒരു റെയിൽവെ സ്റ്റേഷനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി ഒരു പ്രത്യേക ട്രെയിൻ ഞായറാഴ്ച പുറപ്പെട്ടപ്പോൾ, ഓരോ യാത്രക്കാർക്കും ഒരു ലഘുലേഖ വിതരണം ചെയ്തു. ഭട്ടിന്ദ സ്റ്റേഷനിൽ കോൺഗ്രസ് എം.എൽ.എ വിതരണം ചെയ്ത ഈ ലഘുലേഖകളിൽ “നിങ്ങളുടെ ടിക്കറ്റിന് പണം നൽകിയത് സോണിയ ഗാന്ധിയാണ്,” എന്ന് പറഞ്ഞിരുന്നു.
ബിഹാറിലെ മുസാഫർപൂരിലേക്ക് പോകുന്ന കുടിയേറ്റക്കാരെ “കാണാനും” അവരുടെ “അഭ്യുദയകാംക്ഷി” ആരാണെന്ന് അവർക്ക് അറിയാമെന്ന് ഉറപ്പാക്കാനും എംഎൽഎ അമരീന്ദർ രാജാ വാറിംഗ് ഒരു സംഘം കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് സ്റ്റേഷനിൽ എത്തിയത്.
“ആവശ്യമുള്ള എല്ലാ തൊഴിലാളികളെയും കുടിയേറ്റക്കാരെയും” സഹായിക്കുമെന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കഴിഞ്ഞ ആഴ്ച നടത്തിയ പ്രഖ്യാപനത്തെ കുറിച്ച് ട്രെയിൻ പുറപ്പെടുന്നതിന് മുമ്പായി അമരീന്ദർ രാജാ വാറിംഗ് റെയിൽവേ സ്റ്റേഷനിൽ ഒരു പ്രസംഗവും നടത്തി.
“നിങ്ങളുടെ ടിക്കറ്റ് നിരക്ക് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആണ് നൽകിയത്. കോൺഗ്രസ് പാർട്ടി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, സംസ്ഥാന കോൺഗ്രസ് മേധാവി സുനിൽ ജഖാർ എന്നിവരാണ് നാട്ടിലേക്ക് അയക്കുന്നത്. എല്ലാം ഈ ലഘുലേഖയിൽ എഴുതിയിട്ടുണ്ട്, നിങ്ങളുടെ യാത്രയിലെ ഒഴിവുസമയങ്ങളിൽ ഇത് വായിക്കാം,” കോൺഗ്രസ് എം.എൽ. എ തൊഴിലാളികളോട് പറഞ്ഞു.
ലഘുലേഖയുടെ തലക്കെട്ട്, ഏകദേശം വിവർത്തനം: “നിങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ കോൺഗ്രസ് അവിടെ എത്തുന്നു”. എന്നാണ്.
ദൃശ്യങ്ങളിൽ, ഗിഡ്ബെർബയിൽ നിന്നുള്ള എംഎൽഎ ട്രെയിനിൽ ഇരിക്കുന്ന യാത്രക്കാർക്ക് ജനാലയിലൂടെ ലഘുലേഖകൾ കൈമാറുന്നതായി കാണാം.