രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ സോണിയ ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍. സോണിയ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം.
സോണിയ ഗാന്ധിയുടേത് അന്തസിനെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തി.
Read more
സോണിയ ഗാന്ധിയുടെ പ്രസ്താവന വരേണ്യ മനോഭാവത്തില്‍ നിന്നാണെന്ന് ജെപി നദ്ദയും വിമര്‍ശിച്ചു. സോണിയ ഗാന്ധി രാഷ്ട്രപതിയോടും, ആദിവാസി സമൂഹത്തോടും മാപ്പ് പറയണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.