'സോറി മമ്മി പപ്പാ, എനിക്ക് ശരിക്കും മടുത്തു...': കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർത്ഥി ജീവനൊടുക്കി; സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് കുറിപ്പിൽ

സമ്മർദം താങ്ങാനാകുന്നില്ലെന്ന് കത്തെഴുതി ഐഎഎസ് പരിശീലന വിദ്യാർത്ഥി ജീവനൊടുക്കി.
26കാരിയായ അഞ്ജലി ​ഗോപ്നാരായൺ എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ വാടക വീട്ടിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം ഡൽഹിയിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്.

ജൂലൈ 21-നാണ് അഞ്ജലി ആത്മഹത്യ ചെയ്തത്. വിഷാദരോഗവും സമ്മർദ്ദം താങ്ങാനാവാതെയാണ് അഞ്ജലി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. അതിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.

‘സോറി മമ്മി പപ്പാ ശരിക്കും മടുത്തു, വിദ്യാർഥികളിൽ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ‌വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തിൽ പറഞ്ഞു. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോ​ഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം. പക്ഷെ എന്റെ മുന്നിൽ മറ്റ് മാർ​ഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി’- അഞ്ജലി കുറിച്ചു.

Sorry Mummy Papa...': UPSC Aspirant of Old Rajendar Nagar Commits Suicide, Leaves Emotional Note | Republic World

ഒന്നിന് പുറകെ ഒന്നായി നടക്കുന്ന മാരകമായ സംഭവങ്ങൾ ഡൽഹിയിലെ കോച്ചിംഗ് ഇൻഡസ്ട്രിയിൽ തന്നെ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ വീണ് മലയാളിയടക്കം 3 വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു വിദ്യാർഥികൂടി മരിച്ചിരിക്കുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍