'ക്ഷമിക്കണം വീട്ടില്‍ ഒരാള്‍ക്ക് സുഖമില്ല, എല്ലാം തിരികെ നല്‍കാം'; മോഷണം കഴിഞ്ഞ് കള്ളനെഴുതിയ കുറിപ്പ് വൈറല്‍

മോഷണം കഴിഞ്ഞ് കള്ളന്റെ വക ക്ഷമാപണവും. തമിഴ്‌നാട് മേഘനപുരത്താണ് സംഭവം നടന്നത്. മോഷ്ടിച്ചതിന് ക്ഷമാപണം നടത്തുന്ന കുറിപ്പില്‍ ഒരു മാസത്തിനുള്ളില്‍ മോഷ്ടിച്ചതെല്ലാം താന്‍ തിരികെയെത്തിക്കാമെന്ന വാഗ്ദാനവുമുണ്ട്. മേഘനാപുരത്തെ വിരമിച്ച അദ്ധ്യാപകന്‍ സെല്‍വിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ജൂണ്‍ 26ന് ആയിരുന്നു മോഷണ വിവരം അറിയുന്നത്. ജൂണില്‍ സെല്‍വിനും ഭാര്യയുടെ ചെന്നൈയിലുള്ള മകനെ കാണാന്‍ പോയിരുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ഒരു ജോലിക്കാരിയെ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 26ന് വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് വീട്ടില്‍ മോഷണം നടന്നത് മനസിലാക്കുന്നത്.

വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ട ജോലിക്കാരി ഉടന്‍തന്നെ വിവരം സെല്‍വിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. 60,000 രൂപയും 12 ഗ്രാം സ്വര്‍ണവും ഒരു ജോഡി വെള്ളി പാദസരവും വീട്ടില്‍ നഷ്ടപ്പെട്ടതായി വീട്ടുടമ പറയുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കള്ളന്റെ ക്ഷമാപണം കണ്ടെത്തിയത്.

ക്ഷമിക്കണം ഒരു മാസത്തിനുള്ളില്‍ എടുത്തതെല്ലാം തിരികെ തരാം. തന്റെ വീട്ടില്‍ ഒരാള്‍ക്ക് തീരെ സുഖമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. ഇതായിരുന്നു കള്ളന്റേതെന്ന് കരുതപ്പെടുന്ന ക്ഷമാപണം. സംഭവത്തില്‍ കേസെടുത്ത മേഘനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍