വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തി; പ്രതി തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുതിയ വ്യക്തി

രാജ്യത്തിന് ഏറെ തലവേദന സൃഷ്ടിച്ച വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തിയതായി നാഗ്പൂര്‍ പൊലീസ്. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്ക്ക ആണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളതാണെന്നാണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്.

ജഗദീഷ് ഉയ്ക്ക ഒളിവിലാണെന്നും നാഗ്പൂര്‍ സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ തീവ്രവാദത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. ഡിസിപി ശ്വേത ഖേഡ്കറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ പിടികൂടാനായി മഹാരാഷ്ട്ര പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

നേരത്തെ 2021ല്‍ മറ്റൊരു കേസില്‍ ജഗദീഷ് ഉയ്ക്കയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഗദീഷ് ഉയ്ക്ക പ്രധാനമന്ത്രിയുടെ ഓഫീസ്, എയര്‍ലൈന്‍ ഓഫീസുകള്‍, റെയില്‍വേ മന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് ജഗദീഷ് ഉയ്ക്ക ഇ മെയില്‍ അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവരെ വിമാനയാത്രയില്‍ നിന്ന് ബാന്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം