Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ ഉയര്‍ത്തിക്കാട്ടി അഖിലേഷ്

, 12:49 pm

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയെ പ്രധാനമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി മായാവതിയെ ഉയര്‍ത്തിക്കാട്ടി എസ് പി പ്രസിഡന്റ് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പില്‍ മായാവതിയെ മുന്‍നിര്‍ത്തിയായിരിക്കും മത്സരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ യുപിയില്‍ എസ് പി -ബി എസ് പി സഖ്യം യാഥാര്‍ഥ്യമായി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും നേരത്തെ ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെങ്കിലും ഇരു നേതാക്കളും ഇന്ന ലക്‌നോയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നിര്‍ണായക സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായത്. എന്നാല്‍ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു

. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി തൂത്തുവാരിയാണ് ബിജെപി വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രഭരണം പിടിച്ചത്. 80 ലോക്‌സഭാ സീറ്റില്‍ 71 എണ്ണവും ബിജെപി നേടിയിരുന്നു. പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ എത്തിയതോടെയാണ് ഇരു പാര്‍ട്ടികളും നിലനില്‍പ്പിനായി ഒന്നിച്ച് പോരാടണം എന്ന ചിന്ത ഉദിച്ചത്. എന്നാല്‍ സഖ്യം യാഥാര്‍ഥ്യാമാവാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. പുറത്തു വരുന്ന ധാരണയനുസരിച്ച് ഇരുപാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മത്സരിക്കും. രണ്ട് സീറ്റുകള്‍

അജിത് സിംഗിന്റെ ആര്‍ എല്‍ ഡി അടക്കമുള്ള പാര്‍ട്ടിക്ക് വേണ്ടി മാറ്റിയിടും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേതിയും സോണിയയുടെ മണ്ഡലമായ റായ്ബലേറിയും രാഷ്ട്രീയ മര്യാദയുടെ പേരില്‍ ഒഴിച്ചിടും.

തിരഞ്ഞെടുപ്പിന് ഇനിയും നാലു മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ സഖ്യത്തില്‍ മറ്റ് കല്ലകടികളൊന്നുമുണ്ടായില്ലെങ്കില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയുണ്ടാക്കിയേക്കാവുന്ന സഖ്യമാണ് യാഥാര്‍ഥ്യമാവുന്നത്. ബിജെപിയുടെ സീറ്റില്‍ 50 എണ്ണത്തിലേറെയെങ്കിലും കുറവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.ബിഎസ് പി മുന്‍ അധ്യക്ഷന്‍ കന്‍ഷി റാമും എസ് പി നേതാവ് മുലായം സിംഗ് യാദവും ചേര്‍ന്ന് മുമ്പ് രൂപരിച്ച സഖ്യത്തിന്‍ തുടര്‍ച്ച തന്നെയാണ് പുതിയ സഖ്യമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

Advertisement