"ആരംഭിക്കലാങ്ങളാ,,,,, തെക്കിലിരുന്ത് വരും ഇന്ത കൊരലുക്കാകെ കാത്തിരിങ്കൾ" ; സ്പീക്കിംഗ് ഫോർ ഇന്ത്യ പോഡ് കാസ്റ്റ് സീരീസുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്   പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിൻ. ‘സ്പീക്കിങ് ഫോർ ഇന്ത്യ’  എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ള പ്രചാരണത്തിനാണ് ഈ പ്രഭാഷണ പരമ്പര തയ്യാറാക്കിയിരിക്കുന്നത്.

ബിജെപിക്കെതിരായ ആശയങ്ങൾ ഇതുവഴി കേൾവിക്കാരിലേക്ക് എത്തിക്കും.  ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സീരീസില്‍ സംസാരിക്കും.സീരീസിന്റെ പ്രൊമോ വീഡിയോ സ്റ്റാലിൻ പുറത്തുവിട്ടു.’ഇന്ത്യക്ക് വേണ്ടി തെക്കിന്‍റെ  ശബ്ദം’  എന്ന പേരിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഡിഎംകെയുടെ ചരിത്രം ഇതിലൂടെ പറയുന്നുണ്ട്. ഇപ്പോൾ ഇന്ത്യക്കായി സംസാരിക്കേണ്ട സാഹചര്യത്തിലാണ് എത്തി നിൽക്കുന്നതെന്ന് സ്റ്റാലിൻ പറയുന്നു.വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പെന്ന സൂചനയും ഇതിലുണ്ട്.

തെക്ക് നിന്ന് വരുന്ന ഈ ശബ്ദത്തിനായി കാത്തിരിക്കുവാനും പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. ഇതിനോടകം നിരവധിപ്പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ഈ പ്രഭാഷണങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!