സ്പെഷ്യൽ മാരേജ് ആക്ട്; വിവാഹം ഓൺലൈനിൽ നടത്താം, സാക്ഷികൾ നേരിട്ട് ഹാജരാകണം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാവില്ലെന്ന്  ഹൈക്കോടതി.  ഈ വിഷയത്തിൽ ഹൈക്കോടതി 2021  സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്,  ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ  ബെഞ്ചിന്റെ ഉത്തരവ്.

സ്പെഷ്യൽ മാരേജ്  ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഇടക്കാല ഉത്തരവിൽ നൽകിയ  മാർഗ നിർദശങ്ങൾ പാലിക്കണമെന്നും  കോടതി നിർദേശിച്ചു. 2000 ൽ  നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി നിയമം കണക്കിലെടുത്തുകൊണ്ടായിരിക്കണം സ്പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്നും  ബെഞ്ച് അഭിപ്രായപ്പെട്ടു. ഐടി  നിയമത്തിലെ ആറ് ഇലക്ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹം രജിസ്റ്റർ ചെയ്യാൻ സ്പെഷ്യൽ മാരേജ്  ആക്ട് പ്രകാരം വധൂവരൻമാർ  വിവാഹ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാകണമെന്നതാണ് വ്യവസ്ഥ. കോവിഡ് നിയന്ത്രണങ്ങൾ വന്ന കാലഘട്ടത്തിൽ നിയമത്തിൽ ഇളവ് തേടി നിരവധി പേർ  കോടതിയെ സമീപിച്ചിരുന്നു.

ഓൺലൈൻ വിവാഹത്തിന് കോടതി നൽകിയ നിർദേശങ്ങൾ

  •  ഓൺലൈൻ വഴിയുള്ള  വിവാഹത്തിന്റെ  സാക്ഷികൾ മാരേജ് ഓഫീസർക്ക് മുമ്പാകെ  നേരിട്ട്  ഹാജരാകണം
  • ഓൺലൈനിൽ ഹാജരാകുന്ന വധൂവരൻമാരെ സാക്ഷികൾ തിരിച്ചറിയണം.
  • വധൂവരൻമാരെ തിരിച്ചയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖകളുടേയൊ പകർപ്പ്   ഓഫീസർക്ക് നൽകണം
  • വധൂവരൻമാരുടെ  പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കുവേണ്ടി ഒപ്പു വെക്കണം
  • വിവാഹത്തീയതിയവും സമയവും  മാരേജ് ഓഫീസർ തീരുമാനിച്ച്  നേരത്തെ അറിയിക്കണം
  • ഏത് ഓൺലൈൻ പ്ലാറ്റ് ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം
  • വിവാഹം കഴിഞ്ഞ്  സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു