കോവിഡ് വ്യാപനം; ആശുപത്രികളില്‍ മോക്ഡ്രില്ലിന് നിര്‍ദേശം; ജാഗ്രതാനിര്‍ദ്ദേശവുമായി കേന്ദ്രം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ-ചികിത്സാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ മോക്ഡ്രില്‍ നടത്താനാണ് സംസ്ഥാനങ്ങള്‍ക്കു കിട്ടിയ നിര്‍ദേശം. ഏപ്രില്‍ 8, 9 തീയതികളില്‍ ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും വിലയിരുത്തണമെന്നും അറിയിച്ചു.

വെര്‍ച്വല്‍ വിശകലന യോഗത്തില്‍, കോവിഡില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു നിര്‍ദേശം.

കോവിഡ് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം. ആശുപത്രി സൗകര്യങ്ങള്‍ കൂട്ടണം. കോവിഡ് വകഭേദങ്ങള്‍ക്കു സംഭവിക്കുന്ന ജനിതക മാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. കഴിഞ്ഞ തവണ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ചെയ്തതുപോലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മാണ്ഡവ്യ നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് പിന്നിലെന്നതിനാല്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി.

Latest Stories

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത

INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, എല്ലാവരും നെഗറ്റീവ്

IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 എണ്ണം റദ്ദാക്കി

ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍